എരുമേലി: ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജഷ്‌ന(30), ഇവർ പണം കൈമാറിയ പുരുഷ സുഹൃത്ത് എരുമേലി വേങ്ങശേരി അബു താഹിര്‍(25) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് തട്ടിയെടുത്ത പണം മുഴുവൻ ഇവർ പുരുഷ സുഹൃത്തുക്കൾക്കാണ് നൽകിയത്. ഭർത്താവിന് സാമ്പത്തികമായി കഷ്ടം ഉണ്ടെങ്കിലും ഭർത്താവിനെ സഹായിച്ചിട്ടില്ല. വീട് വെച്ചത് പോലും ഭർത്താവ് ലോൺ എടുത്താണ്.
ഒപ്പം പിടിയിലായ അബു താഹിര്‍ ജഷ്‌ന ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപമുള്ള പച്ചക്കറിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. നാലരക്കിലോയോളം സ്വര്‍ണാഭരണങ്ങളാണ് യുവതി തട്ടിയെടുത്തത്. ഇത് വിവിധ സ്ഥാപനങ്ങളിൽ പണയം വെച്ചാണ് മറ്റുള്ളവർക്ക് പണം നൽകിയത്. പണം സുഹൃത്തുക്കളുടെ കൈവശമാണെന്നാണു യുവതി പോലീസിനോടു പറഞ്ഞിരിക്കുന്നത്. അയ്യായിരം രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ജഷ്‌ന സ്ഥാപനത്തിന്റെ വിശ്വസ്തയായിരുന്നു. അവധിപോലും എടുക്കാതെയാണു ജോലി ചെയ്തിരുന്നത്. ഈ കാലയളവിനിടയില്‍ സ്ഥാപനത്തിലെ പണയ ഉരുപ്പടികള്‍ മറിച്ചുവച്ച് ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയായിരുന്നു എന്ന് കണ്ടെത്തി.
അയല്‍വാസിയായ അനീഷാണ് 50 ലക്ഷം രൂപയും കൈക്കലാക്കിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഡി.വൈ.എഫ്.ഐ. എരുമേലി മേഖലാ കമ്മിറ്റി സെക്രട്ടറിയാണ് ഭര്‍ത്താവ് അജി. തട്ടിയെടുത്ത പണവുമായി തനിക്കു ബന്ധമില്ലെന്നും വായ്പയെടുത്താണ് താന്‍ വീടു നിര്‍മിക്കുന്നതെന്നും അജി പറഞ്ഞു. മുന്‍പ് രണ്ടു വര്‍ഷം വിദേശത്തായിരുന്ന അജി എരുമേലിയില്‍ അപ്‌ഹോള്‍സ്റ്ററി ജോലി ചെയ്തു വരികയായിരുന്നു. യുവതിയുടെ പുരുഷ സുഹൃത്തുക്കളായ മറ്റു അഞ്ചുപേർക്കായി അന്വേഷണം ആരംഭിച്ചു. ഏഴു വര്‍ഷമായി മുളമൂട്ടില്‍ ഫിനാന്‍സിന്റെ എരുമേലി ശാഖയില്‍ ജോലി ചെയ്തു വരികയായിരുന്നു ജഷ്‌ന.
മൂന്നു വര്‍ഷം മുമ്പാണ് തട്ടിപ്പു തുടങ്ങിയത്. തിരിച്ചടയ്ക്കല്‍ കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ സുഹൃത്തുക്കളെ ഉപയോഗിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനത്തേിലോ മറ്റു ബാങ്കുകളിലോ പണയം വയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതില്‍ കുറച്ചു സര്‍ണം വിറ്റു. ഇത്തരത്തില്‍ മറ്റു ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയം വച്ച സ്വര്‍ണം പോലീസ് തിരികെയെടുക്കും. കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ക്ക് കൃത്യമായ പലിശയടച്ചിരുന്നതിനാല്‍ സ്ഥാപന ഉടമകള്‍ക്കും സംശയം തോന്നിയിരുന്നില്ല. എന്നാൽ ജസ്‌ന അവധിയിൽ പോയതോടെ പകരം വന്ന മറ്റൊരു ജീവനക്കാരി നടത്തിയ പരിശോധനയില്‍ ലോക്കറില്‍ ഇരിക്കുന്നത് സ്വര്‍ണമല്ലെന്നു കണ്ടെത്തുകയായിരുന്നു.
സ്വർണ്ണത്തിന്റെ അതെ തൂക്കത്തിൽ നാണയങ്ങളാണ് സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിൽ ഉണ്ടായിരുന്നത്. ഒരു കോടി മുപ്പത് ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തിയതോടെ സ്ഥാപന ഉടമകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി കൊടുത്തതോടെ ജസ്‌ന ഒളിവിൽ പോയി. ഫോൺ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മലപ്പുറത്തുള്ള ബന്ധുവിന്റെ വീട്ടിലാണെന്ന് അറിഞ്ഞു. തുടർന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
Post Your Comments