മംഗളൂരു: സമ്പന്ന കുടുംബാംഗമായ രേഷ്മയുടെ ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് വിദേശിയെന്ന് പരിചയപ്പെടുത്തിയ ജാക്ക് കാള്‍മാന്റെ സൗഹൃദാഭ്യര്‍ഥന വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ്ബുക്കിലെ സൗഹൃദം വഴി യുവതിക്ക് പിന്നീട് നഷ്ടമായതാകട്ടെ 16.69 ലക്ഷം രൂപയും. മംഗളൂരു അത്താവര സ്വദേശി രേഷ്മയാണ് ഫേസ്ബുക്ക് സുഹൃത്ത് വിദേശത്തുനിന്നയച്ച സമ്മാനം ലഭിക്കാനായി വ്യാജ കസ്റ്റംസ് ഓഫീസര്‍ക്ക് നികുതിയായി 16.69 ലക്ഷം രൂപ നല്കി കബളിപ്പിക്കപ്പെട്ടത്.
ചാറ്റിങ്ങിലൂടെ ഒരു മാസത്തിനകം കോള്മാന് വിശ്വസനീയമായ സൗഹൃദം സ്ഥാപിച്ചു. മേയ് ആദ്യവാരം രേഷ്മയ്ക്ക് 18 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനം നല്കാന് ആഗ്രഹിക്കുന്നതായി കോള്മാന് അറിയിച്ചു. എന്നാല്‍, രേഷ്മ അത് നിരസിച്ചു. പക്ഷേ, കോള്മാന് സമ്മാനം അയക്കുമെന്ന് അറിയിച്ചു. തുടർന്ന്
മെയ് ഒന്‍പതിന് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി ന്യൂഡല്‍ഹിയില്‍നിന്ന് ഒരാള്‍ രേഷ്മയെ വിളിച്ചു. കോള്മാന് എന്നൊരാള്‍ വിദേശത്തുനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നും അതിന്റെ നികുതിയിനത്തില്‍ 16,69,000 രൂപ കെട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോണ്‍.
ALSO READ: ‘ഫേസ്ബുക്ക് പോരു’മായി ബന്ധപ്പെട്ട് കോടതിയുടെ സുപ്രധാന നിര്‍ദേശം
ആദ്യം ഇത് നിരസിച്ചെങ്കിലും കേസിന്റെ നൂലാമാലകളും ജയില്‍ശിക്ഷ അനുഭവിക്കണ്ടിവരുമെന്ന കാര്യവും അറിയിച്ചതോടെ ഭയന്ന രേഷ്മ നെറ്റ് ബാങ്കിങ് വഴി 16,69,000 രൂപ കസ്റ്റംസ് ഓഫീസര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചു. അതിന് ശേഷം കാള്‍മാനെകുറിച്ചോ കസ്റ്റംസ് ഓഫീസറേക്കുറിച്ചോ യാതൊരു വിവരം ഉണ്ടായില്ല. തുടർന്നാണ് താൻ കബളിക്കപ്പെട്ടുവെന്ന വിവരം രേഷ്മ മനസിലാക്കിയത്. ശേഷം മംഗളൂരു സൈബര്‍സെല്‍ പോലീസില്‍ പരാതിനല്‍കി.
Post Your Comments