ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങാനുള്ള ബ്രിട്ടന്റെ നടപടി ഇനി മുതല്‍ നിയമമായതായി പ്രക്യാപിച്ചു. സ്പീക്കറാണ് ഇതു സംബന്ധിച്ച പ്രക്യാപനം നടത്തിയത്. ഇതോടെ മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള യുറോഷ്യന്‍ കമ്മീഷന്‍ ആക്ട് ഇല്ലാതായി. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടനെ അംഗമാക്കി 1972 ല്‍ യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് നിലവില്‍ വന്നിരുന്നു. പാര്‍ലമെന്റില്‍ വെച്ച് പാസാക്കിയ ബില്‍ എലിസബത്ത് രാജ്ഞി ഒപ്പു വെച്ചതോടെയാണ് പിന്‍വാങ്ങല്‍ നടപടി നിയമമായത്. ബില്ലില്‍ 2019 മാര്‍ച്ച് 29 ബ്രെക്‌സിറ്റ് ദിമായി ആചരിക്കുവാനും അംഗീകരിക്കുന്നുണ്ട്. ബ്രെക്‌സിറ്റിനായുള്ള ഹിത പരിശോധന 2016 ജൂണില്‍ പൂര്‍ത്തിയായിരുന്നു.
Post Your Comments