India

സ്‌കൂൾ ടോയ്‌ലറ്റിൽ ഒമ്പതാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കുടകിലെ പ്രമുഖ സ്‌കൂളിന്റെ ടോയ്‌ലറ്റില്‍ പതിനാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ബോധരഹിതനായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സ്‌കൂളധികൃതര്‍ അറിയിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുന്‍പേ കുട്ടി മരിച്ചിരുന്നതായാണ് സൂചന.

Read Also: കോട്ടയത്ത് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട നിലയിൽ മൃതദേഹം

അതേസമയം കുറച്ചു ദിവസം മുന്‍പ് മകനെ സ്‌കൂളിലെ ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായി സ്‌കൂളിലെ ഹോക്കി ടീം പരിശീലകന്‍ കൂടിയായ പിതാവ് പോലീസിൽ മൊഴി നൽകി. വൈസ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നുവെന്നും എന്നാൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അച്ചടക്കമില്ലായ്മ മൂലം കുട്ടിക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ചെയ്തതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. പോലീസ് കൊലപാതകക്കേസ്‌ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button