മെക്സിക്കോ : മേയര്‍ സ്ഥാനാര്‍ഥിയുടെ കൊലപതകത്തിൽ നിരവധി പോലീസുകാർ അറസ്റ്റില്‍. പോലീസ് മേധാവിയെയും 27 കീഴ്ജീവനക്കാരെയുമാണ് ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മെക്സിക്കോയിലെ ഒകാമ്പോയിലെ മുഴുവന്‍ പോലീസ് സേനയും സംശയത്തിന്റെ നിഴലിലാണ്.
ഫെര്‍ണാണ്ടോ ആഞ്ചലസ് സുവാരസ് എന്ന അറുപത്തിനാലുകാരന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അജ്ഞാന്റെ വെടിയേറ്റ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഈ പ്രവിശ്യയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയക്കാരനാണ് സുവാരസ്. പ്രശസ്ത ബിസിനസ്സകാരനായ സുവാരസ് ജൂലൈ ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ഥിയായിരുന്നു. ആദ്യം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം പിന്നീട് ഇടതുപക്ഷ പാര്‍ട്ടിയായ പിആര്‍ഡിയുടെ അംഗത്വം സ്വീകരിച്ചിരുന്നു.
അഴിമതിക്കെതിരെ പോരാടിയ വ്യക്തയായിരുന്നു സുവാരസ്. ഇദ്ദേഹത്തിന്റെ കൊലപാതകത്തിൽ പബ്ലിക് സെക്യൂരിറ്റി സെക്രട്ടറിയുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിച്ചിരുന്നു.
Post Your Comments