പാറ്റ്‌ന: പ്രണയിച്ചതിന്റെ പേരില്‍ കമിതാക്കള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളെക്കുറിച്ച് നാം വാര്‍ത്തകളിലൂടെ കേട്ടിരുന്നു. കേരളത്തില്‍ ഇതിന്റെ പേരില്‍ ഒരു യുവാവിന് നഷ്ടമായത് സ്വന്തം ജീവനാണ്. അതിനിടെയാണ് ജഡ്ജികൂടിയായ പിതാവ് സ്വന്തം മകളോട് ചെയ്തത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്. പാറ്റ്‌നയിലാണ് സംഭവം. അഭിഭാഷകനെ പ്രണയിച്ച മകളെ വീട്ടു തടങ്കലിലാക്കിയതിന് ജഡ്ജി കൂടിയായ പിതാവിനെതിരെയാണ് നിയമനടപടി ഉണ്ടായിരിക്കുന്നത്.
മകള്‍ പ്രണയിച്ചയാള്‍ താഴ്ന്ന ജാതിയില്‍പെട്ടയാളാണെന്ന കാരണം പറഞ്ഞാണ് ജഡ്ജി മകളെ വീട്ടു തടങ്കലിലാക്കിയത്. ഘാരിയ ജില്ലാ കോടതി ജഡ്ജിയായ സുഭാഷ് ചന്ദ്ര ചൗരസ്യയാണ് മകളായ യശ്വസിനിയെ വീട്ടു തടങ്കലിലാക്കിയത്. സുപ്രീം കോടതിയില്‍ അഭിഭാഷകനായ സിദ്ധാര്‍ഥ് ബന്‍സാല്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു യശ്വസിനി. നാളെ ഉച്ച കഴിഞ്ഞ് ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റീസ് രാജേന്ദ്ര മേനോന്‍, ജസ്റ്റീസ് രാജീവ് രഞ്ജന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.
ശ്വസിനിയെ വീട്ടിലെത്തി കാണാന്‍ ശ്രമിച്ച സിദ്ധാര്‍ഥിനോട് ഒന്നെങ്കില്‍ ജഡ്ജിയാകണമെന്നും അല്ലെങ്കില്‍ സിവില്‍ സര്‍വീസ് എഴുതിയെടുക്കണമെന്നുമാണ് ചൗരസ്യ ആവശ്യപ്പെട്ടത്. ഇതിനു ശേഷം യശ്വസിനിയെ ചൗരസ്യ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു. മാതാപിതാക്കള്‍ ചേര്‍ന്ന് യശ്വസിനിയുടെ കരച്ചില്‍ ഫോണ്‍ വഴി സിദ്ധാര്‍ഥിനെ കേള്‍പ്പിച്ചതായും സൂചനയുണ്ട്. എസ്പി മീനാ കുമാരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് യശ്വസിനിയെ മോചിപ്പിച്ചത്.ജഡ്ജിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
Post Your Comments