Latest NewsKerala

കുറി തൊട്ടാല്‍ പുറത്താക്കുമെന്ന് ഭീഷണി: കുറിതൊട്ട് പ്രതിഷേധം; സംഘര്‍ഷാവസ്ഥ

പാലക്കാട്• പാലക്കാട് എലപ്പുള്ളി സ്‌കൂളിൽ കുറി തൊട്ടു വരുന്ന കുട്ടികളുടെ കുറികൾ മായ്ക്കുകയും , കയ്യിൽ ചരട് കെട്ടുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്ത സ്‌കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു യുവമോർച്ച മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറി തൊട്ടുകൊടുത്തു പ്രതിഷേധം സംഘടിപ്പിച്ചു.

യുവമോർച്ച മലമ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി ദീപക് ഉദ്‌ഘാടനം ചെയ്തു , യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജയ് , ഗിരീഷ് , സന്തോഷ് , കൃഷ്ണദാസ് , വിഷ്ണു , സംജിത് , ഷിജു, ബാലചന്ദ്രൻ ഗിരീഷ്നായർ , ജ്യോതി. തുടങ്ങിയവർ നേതൃത്വം നൽകി.

പ്രതിഷേധത്തിൽ പങ്കെടുത്തു കുറി ധരിച്ച കുട്ടികളെ ക്ലാസ്സിൽ കയറ്റാതെ പുറത്തു നിർത്തിയത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ഇടപെട്ടാണ് കുട്ടികളെ ക്ലാസില്‍ കയറ്റിയത്.

പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രക്ഷിതാക്കള്‍ക്ക് പുറമേ വിദ്യാര്‍ത്ഥി സംഘടനകളും പ്രിന്‍സിപ്പാളിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button