FootballSports

ഗോളിയുമായി കൂട്ടിയിടിച്ച് സ്ട്രൈക്കറിന് പരിക്ക്

മോസ്ക്കോ : ഫുട്‍ബോൾ പരിശീലനത്തിനിടെ ഗോളിയുമായി കൂട്ടിയിടിച്ച് പെറു സ്ട്രൈക്കറിന് പരിക്കേറ്റു. ജെഫേഴ്സൺ ഫർഹാനാണു സഹതാരവുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റത്. ഫർഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിങ്ങിൽ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തിയതായി ടീം ഡോക്ർ ജൂലിയൻ സെഗ്യുര പറഞ്ഞു. എങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് താരം

മുപ്പത്തിയാറ് വർഷത്തിനുശേഷം ലോകകപ്പ് കളിക്കുന്ന പെറു ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ചൊവ്വാഴ്ച ഓസ്ട്രേലിയക്കെതിരേയാണ് അവരുടെ അവസാന മത്സരം.

Read also:മെസ്സിയെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി ഫുട്ബോളില്‍ ഇന്ദ്രജാലം കാട്ടി ഒരു ബാലന്‍; വീഡിയോ കാണാം

ലേക്കൊമോട്ടീവ് മോസ്ക്കോയുടെ താരമായ ജെഫേഴ്സൺ ഈ ലോകകപ്പിലെ ഡെൻമാർക്കിനെതിരായ പെറുവിന്റെ ആദ്യ മത്സരത്തിൽ ഒന്നാം ഇലവനിൽ ഇടം പിടിച്ചിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ പകരക്കാരനായാണ് ജെഫേഴ്സൺ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button