തലയോലപ്പറമ്പ്: ട്രെയിന്‍തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം പൊതി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് മിഠായിക്കുന്നം കിഴക്കേകുറുപ്പന്‍ കാലായില്‍ കുട്ടിയമ്മ (കുട്ടി-72) ആണ് മരിച്ചത്.
Also Read : അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമായി
ഡിബി കോളജിന് സമീപം തനിച്ച് താമസിച്ചിരുന്ന ഇവര്‍ വൈകുന്നേരം പൊതി ഭാഗത്ത് എത്തിയശേഷം ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് രാവിലെ പോലീസ് സ്റ്റേഷനില്‍ എത്തിയ ഇവരെ ആശുപത്രിയില്‍ എത്തിച്ച് മരുന്ന് വാങ്ങി നല്‍കിയതിനുശേഷം പോലീസ് വീട്ടിലെത്തിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments