ഹൈദരാബാദ്: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. രജനീകാന്ത് മുഖ്യമന്ത്രിയാകുമെന്നും പ്രവചനം. പ്രമുഖ ജ്യോത്സ്യന്റെ പ്രവചനം എത്രമാത്രം ശരിയാകുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. ഐശ്വര്യ-അഭിഷേക് താരദമ്പതികളുടെ മകള്‍ ആരാധ്യ ഭാവി പ്രധാനമന്ത്രിയാകുമെന്നാണ് മറ്റൊരു പ്രവചനം. ഹൈദരാബാദില്‍ നിന്നുള്ള ജോത്സ്യനായ ഡി ഗ്യാനേശ്വര്‍ ആണ് 2018ലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രവചിച്ചത്. രോഹിണി എന്ന പേര് ആരാധ്യ സ്വീകരിച്ചാല്‍ മാത്രമേ പ്രധാനമന്ത്രിയാകൂ എന്നാണ് അദ്ദേഹത്തിന്റെ വാദം.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് ഗ്യാനേശ്വര്‍ പ്രവചിച്ചു. തമിഴ്നാട്ടില്‍ സിനിമാതാരം രജനീകാന്ത് മുഖ്യമന്ത്രിയാകും. രജനീകാന്തിന്റെ പാര്‍ട്ടി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് തൂത്തുവാരുമെന്നും പത്രസമ്മേളനത്തില്‍ ഗ്യാനേശ്വര്‍ പറഞ്ഞു.
നടന്മാരായ ചിരഞ്ജീവി, രജനീകാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശനം വളരെ കൃത്യമായി താന്‍ പ്രവചിച്ചതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. 2009ല്‍ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേക്ക് തിരിച്ചു വരുമെന്നും വിജയകരമായി താന്‍ പ്രവചിച്ചതായി അദ്ദേഹം വ്യക്തമാക്കി.
Post Your Comments