തിരുവനന്തപുരം: കൊച്ചി കമ്മട്ടിപ്പാടത്തെ ഭവന നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. കമ്മട്ടിപ്പാടം നിവാസികള്‍ക്കായി സര്‍ക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരമാണ് ഭവന നിര്‍മാണം. ജി.സി.ഡി.എ നല്കിയ സ്ഥലത്തിന്റെ പരിശോധന പൂര്‍ത്തിയായാല്‍ നിര്‍മാണം തുടങ്ങുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു. ഹൈബി ഈഡന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ALSO READ: മേയര്‍ സ്ഥാനാര്‍ഥിയുടെ കൊലപതകത്തിൽ നിരവധി പോലീസുകാർ അറസ്റ്റില്‍
Post Your Comments