തിരുവനന്തപുരം: കേരളത്തില്‍ വ്യാപാരത്തിനായി കൊണ്ടു വരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്റെ അളവ് വര്‍ധിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ കര്‍ശന നടപടികളെടുത്ത് സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്ന മത്സ്യം കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാലു ടണ്‍ ചെമ്മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാലക്കാട് വെച്ച് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ വാഹനം പിടിച്ചെടുത്തിരുന്നു. ഈ രീതിയില്‍ ഫോര്‍മാലിന്‍ കലര്‍ത്തി മത്സ്യമെത്തിക്കുന്ന സംഘങ്ങള്‍ ഏറെയുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച രഹസ്യ വിവരം. തിരുവനന്തപുരത്തും സമാന രീതിയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങള്‍ സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും പരിശോധന കര്‍ശനമാക്കും.
Post Your Comments