Sports

പോളണ്ടിനെ പൊളിച്ചടുക്കി കൊളംബിയന്‍ പഞ്ച്

പോളണ്ടിനെ പൊളിച്ചടുക്കി കൊളംബിയന്‍ പഞ്ച്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പോളണ്ട് ലോകകപ്പില്‍ നിന്നും പുറത്തായി.

FBL-WC-2018-MATCH31-POL-COL

ഏകപക്ഷീയമായ മൂന്നു ഗോളുകളാക്കാന് പോളണ്ട് പരാജയമേറ്റു വാങ്ങിയത്. യെറി മിനാ (40), റഡാമല്‍ ഫാല്‍ക്കാവോ (70), യുവാന്‍ ക്വാഡ്രഡോ (75) എന്നിവരാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്.

ക്വഡ്രാഡോയും ഫാല്‍ക്കാവോയും ഹാമിഷ് റോഡ്രിഗ്രസുമടങ്ങുന്ന കൊളംബിയ പോളണ്ടിനെതിരെ ശക്തമായ് കളിച്ചത്.

Image result for കൊളംബിയക്ക്​ മൂന്ന്​ ഗോൾ ജയം; പോളണ്ട്​ പുറത്ത്​

ബാഴ്സയുടെ കൊളംബിയന്‍ താരം യേറി മിനയാണ് കൊളംബിയക്ക് വേണ്ടി ഗോളടിച്ചത്. ഹാമിഷ് റോഡ്രിഗ്രസാണ് കൊളംബിയയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്.

Image result for കൊളംബിയക്ക്​ മൂന്ന്​ ഗോൾ ജയം; പോളണ്ട്​ പുറത്ത്​

രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകള്‍ വീഴുന്നത്. എഴുപതാം മിനുട്ടില്‍ ക്വിന്റെറോയുടെ അസിസ്റ്റില്‍ ഫാല്‍ക്കാവോയാണ് കൊളംബിയയുടെ രണ്ടാം ഗോള്‍ നേടുന്നത്.

Related image

അഞ്ചു മിനിട്ടുകള്‍ക്ക് ശേഷം ക്വഡ്രാഡോ കൊളംബിയയുടെ ലീഡുയര്‍ത്തി. വീണ്ടും ഹാമിഷ് റോഡ്രിഗ്രസിന്റെ അസീസിറ്റില്‍ കൊളംബിയക്ക് മറ്റൊരു ഗോള്‍ കൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button