പതിനേഴു വർഷം അധ്യക്ഷപദവിയിൽ ഇരുന്ന ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതോടെ മോഹൻലാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി ഇന്നലെ താര സംഘടനയായ അമ്മയുടെ ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനമായത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്
എന്നാൽ ഇതിനെതിരെ വിമർശനം ശക്തമാകുകയാണ്. ക്രിമിനൽ കേസിൽ പ്രതിയായ ഒരു നടനെ തിരിച്ചെടുക്കുന്നത് ശരിയല്ലെന്ന വിമർശനവുമായി സംവിധായകനും നിർമ്മാതാവുമായ ആഷിഖ് അബുവും മലയാള സിനിമയിലെ വനിതാ സംഘടനയും രംഗത്തെത്തി.
തിലകനെ സിനിമയിൽ വിലക്കിയ പ്രശ്നത്തെ ഉയർത്തിക്കാട്ടിയാണ് ആഷിക് അബു ദിലീപ് വിഷയത്തിൽ വിമർശനം ഉന്നയിക്കുന്നത്. നിരന്തരമായി താര സംഘടനയെ വിമർശിച്ചതിന്റെ പേരിലാണ് തിലകന് സംഘടന വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ദിലീപ് വിഷയം സംഘടനയ്ക്ക് എതിരെയല്ല. ക്രിമിനൽ കേസിൽ പ്രതികളും ആരോപണ വിധേയരുമായ എത്രയോ പേർ പല സംഘടനകളിലും നിലനിൽക്കുന്നുണ്ട്.
കേരളത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പോലീസ് അതിക്രമങ്ങൾ പരിശോധിച്ച് നോക്കൂ. വരാപ്പുഴ കസ്റ്റഡി മരണത്തിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ദിലീപ് കേസ് അന്വേഷിച്ചത്. അത്തരം ഒരു ഉദ്യോഗസ്ഥന്റെ അന്വേഷണം എത്രത്തോളം സത്യസന്ധമായിരിക്കുമെന്നു ഇനിയും തെളിയാനുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് കുറ്റക്കാരനാണെന്നു കോടതി ഇതുവരെയും പറഞ്ഞിട്ടില്ല. കേസിന്റെ വിചാരണ നടക്കാൻ ഇരിക്കുന്നതേയുള്ളൂ. അത്തരം ഒരു സന്ദർഭത്തിൽ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ വിമർശനം ഉന്നയിക്കുന്നത് എന്തിന്റെ പേരിലാണ്.?
മാത്രവുമല്ല, നിയമപരമായി പുറത്താക്കൽ നിലനിൽക്കുന്നതല്ലെന്നാണ് മനസിലാക്കേണ്ടത്.. ഒരു സ്ഥിരം അംഗത്തെ, അതും ട്രെഷറർ സ്ഥാനം വഹിച്ചിരുന്ന താരത്തെ കേവലം പത്രവാർത്തകളുടെ പേരിൽ നടപടി എടുത്തത് പോലെയാണ് സംഭവിച്ചതൊക്കെ
Post Your Comments