യുഎഇ: യുഎഇയിൽ എട്ട് വയസുകാരൻ പിറന്നാളിന് തലേന്ന് നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു. അൽ ഖാൻ ഏരിയയിൽ താമസിച്ചിരുന്ന പാകിസ്താൻ ബാലനാണ് മരിച്ചത്. നീന്തൽക്കുളത്തിൽ കുട്ടി മുങ്ങി താഴുന്നത് ഏറെ വൈകിയാണ് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയെ ഉടനടി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ എട്ടാം പിറന്നാളിന് തൊട്ട് മുൻപത്തെ ദിവസമായിരുന്നു സംഭവം. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണെന്നും, കഴിഞ്ഞ ആഴ്ച രണ്ടു വയസായ ഒരു പെൺകുഞ്ഞും ബന്ധുവിന്റെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മരണപ്പെട്ടിരുന്നു.
ALSO READ: യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
Post Your Comments