ഭുവനേശ്വര്‍: വീട്ടിലെ മുറിയില്‍ നിന്നും കണ്ടെത്തിയത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പുകളെ. അതും ഒന്നും രണ്ടുമല്ല 111 എണ്ണം. ബാഗ്രാക്ക് ജില്ലയിലുള്ള ശ്യാംപൂര് ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. സംഭവം ഇങ്ങനെയായിരുന്നു. ശ്യാപൂരിലെ കര്‍ഷകനാണ് ബിജയ് ബുയാന്. മണ്ണുകൊണ്ട് നിര്‍മ്മിച്ച വീട്ടിലായിരുന്നു ഇയാളും കുടുംബവും താമസിച്ചുകൊണ്ടിരുന്നത്. സംഭവത്തെപറ്റി നാട്ടുകാര്‍ പറയുന്നതിങ്ങനെയാണ്. ആറ് മുറികളാണ് ഇയാളുടെ വീട്ടിലുണ്ടായിരുന്നത്. അതില്‍ ഒരു മുറിയില്‍ ഇയാള്‍ പ്രാര്‍ഥനയ്ക്കായി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇനിനുളളില് സര്‍പ്പം ഉണ്ടായിരുന്നു.
അവയ്ക്ക് ദിവസവും ഇയാള്‍ പാലു കൊടുക്കുന്നുമുണ്ടായിരുന്നു. നാലടി ഉയരവും രണ്ടടി വീതിയുമുള്ള അറയിലാണ് സര്‍പ്പങ്ങളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ പെറ്റു പെരുകിയ പാമ്പിന് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങി വരുന്ന അവസ്ഥ വരെയായി. ഇതേ തുടര്‍ന്ന് പാമ്പു പിടുത്തക്കാരനായ ഷെയ്ഖ് മിശ്ര എന്നയാളെ വിളിക്കുകയും പരിശോധിച്ചപ്പോള്‍ അറ നിറയേ പാമ്പിന് കുഞ്ഞുങ്ങളെ കണ്ടെത്തുകയുമായിരുന്നു. 111 കുഞ്ഞുങ്ങളും 26 വിരിയാറായ നിലയിലുള്ള മുട്ടകളുമാണ് കണ്ടെത്തിയത്. ഇവയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് ഉടന്‍ മാറ്റുകയും ചെയ്തു.സംഭവമറിഞ്ഞ് പാമ്പുകളെ കാണാന്‍ നൂറുകണക്കിനാളുകളാണ് ബിജയ്യുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
Post Your Comments