Gulf

സൗദിയിൽ വളയം പിടിച്ച് വനിതകൾ; ചരിത്രം കുറിച്ച നിമിഷങ്ങളുടെ വീഡിയോ കാണാം

റിയാദ്: സൗദിയിൽ ചരിത്രം കുറിച്ച് വനിതകൾ ആദ്യമായി വളയം പിടിച്ചു. ഇന്ന് രാവിലെയാണ് വനിതകൾ വാഹനം ഓടിച്ചത്. വാഹനമോടിക്കുന്നതിന് മുൻപ് ട്രാഫിക് വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ വനിതകൾക്ക് പൂക്കൾ സമ്മാനിക്കുകയുണ്ടായി. റിയാദിലെ ഹസീൽ അൽ ഹമദ് സൗദി അറേബ്യൻ മോട്ടോർ ഫെഡറേഷനിൽ അംഗമായ വനിതയാണ് ആദ്യത്തെ വനിതാ ഡ്രൈവറായത്. തനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു അവരുടെ ആദ്യപ്രതികരണം. അരലക്ഷത്തിലധികം സൗദി വനിതകൾക്കാണ് വാഹനമോടിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. വനിതകള്‍ വാഹന മോടിക്കുന്നതിനാല്‍ ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്യാനുതകുന്ന തരത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച നാല്‍പ്പതോളം വനിതാ ട്രാഫിക് ഉദ്യോഗസ്ഥകളാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.

Read Also: അര്‍ധരാത്രി തന്നെ അവർ കാറോടിച്ച്‌ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ; സൗദി മാറിയതിങ്ങനെ !

 

കടപ്പാട്: അറബ് ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button