റായ്‌ഗഡ്: നിറം കറുപ്പായതിന്റെ പേരില്‍ പരിഹസിച്ചതിന്റെ പ്രതികാരമായി യുവതി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി. മഹാരാഷ്‌ട്രയിലെ റായ്‌ഗഡിലാണ് സംഭവം. നാലു കുട്ടികളടക്കം അഞ്ചുപേര്‍ മരിക്കുകയും 120 പേര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതുമായാണ് റിപ്പോർട്ട്. പ്രഗ്യ സര്‍വാസെന്ന ഇരുപത്തെട്ടുകാരിയാണ് ഇത്തരത്തിലൊരു കടുകൈ ചെയ്‌തത്.
Read Also: കൂട്ട ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി
യുവതി കറുത്തതാണെന്നും പാചകത്തിൽ കഴിവില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും കളിയാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ച നടന്ന ബന്ധുവിന്റെ ഗൃഹപ്രവേശച്ചടങ്ങ് യുവതി മുതലാക്കുകയായിരുന്നു. ചടങ്ങിനെത്തുന്നവര്‍ക്കായി കരുതിയിരുന്ന ഭക്ഷണത്തില്‍ പ്രഗ്യ കീടനാശിനി കലര്‍ത്തി. അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് പേർ മരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭക്ഷണ സാമ്പിള്‍ പരിശോധിച്ചതില്‍നിന്നാണ് കീടനാശിനിയുടെ സാനിധ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രഗ്യ പിടിയിലായത്.
Post Your Comments