ബീജിംഗ് : പുതിയതായി വാങ്ങിയ 4.5 കോടിയുടെ കാർ ഷോറൂമിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ അപകടത്തിൽപ്പെട്ടു. പുത്തൻ ഫെരാരി കാറാണ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തവിടു പൊടിയായത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് കാറ് വാങ്ങിയ യുവതി ഷോറൂമില്‍ നിന്നും വണ്ടി എടുക്കാനെത്തിയത്. എന്നാല്‍ വണ്ടി എടുത്ത് വീട്ടിലേക്കു പോകും വഴി അപകടം ഉണ്ടായി. യുവതിക്കും മറ്റ് യാത്രക്കാര്‍ക്കും നിസാരമായ പരുക്കുകള്‍ മാത്രമാണ് പറ്റിയതെങ്കിലും കാര്‍ പൂർണ്ണമായും തകർന്നു.
Read also:സോളാറും, തട്ടിപ്പും കഴിഞ്ഞു സരിത ഇനി ജനസേവനത്തിന്, പ്രമുഖ പാര്‍ട്ടിക്കൊപ്പം
4.5 കോടി രൂപ വില വരുന്ന ഫെരാരി 458 മോഡല്‍ ചുവന്ന കാറാണ് അപകടത്തിൽ പെട്ടത്. ചൈനയില്‍ ഇറക്കുമതി ചെലവ് അടക്കമാണ് കാറിന് 5 ലക്ഷം പൗണ്ട് (4.5 കോടി രൂപ) വില വരുന്നത്. നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞു കയറിയ കാർ ഒരു ബിഎം ഡബ്ല്യു എക്സ് 3 കാറിലും ഇടിച്ചു. നിയന്ത്രണം വിട്ട ബിഎംഡബ്ല്യു ഒരു കറുത്ത നിസാന്‍ സലൂണ്‍ കാറിലും ഇടിച്ചു. സ്വന്തം കാറിൽ കോടികളുടെ നഷ്ടമുണ്ടായതിനു പിന്നാലെ മറ്റു രണ്ടുകാറുകൾക്കും നഷ്ടപരിഹാരം യുവതി നൽകി.
Post Your Comments