Jobs & Vacancies

അദ്ധ്യാപക തസ്തികകളില്‍ അവസരം

  • തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ എം.ടെക്, കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി യില്‍ ബി.ടെക് ബിരുദവും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്/തത്തുല്യ യോഗ്യതയുള്ളവര്‍ 27 ന് രാവിലെ 10 ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, പകര്‍പ്പ് സഹിതം അഭിമുഖത്തിനെത്തണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടികയനുസരിച്ചാവും നിയമനം.

 

  • തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ സുവോളജി വിഭാഗം എഫ്.ഐ.വി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക നിയമനത്തിനുളള അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 11ന് കോളേജില്‍ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം എത്തണം

 

  • നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഹിസ്റ്ററി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ അധ്യാപക പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുളളവരായിരിക്കണം. താത്പര്യമുളളവര്‍ ജൂലൈ മൂന്നിന് രാവിലെ 10ന് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

 

  • നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഗണിതം, സ്റ്റാസ്റ്റിക്‌സ്, കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ അധ്യാപക പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുളളവരായിരിക്കണം. താത്പര്യമുളളവര്‍ ജൂലൈ രണ്ടിന് രാവിലെ 10ന് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

 

  • തിരുവനന്തപുരം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കും, കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സ് തസ്തികയിലേക്കും താത്ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കും. താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.

Also read : നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : എയിംസിൽ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button