വാഷിങ്ടണ്‍: അരിമണിയെക്കാളും വലുപ്പം കുറഞ്ഞ കമ്പ്യൂട്ടർ വികസിപ്പിച്ച് മിഷിഗന്‍ സര്‍വകലാശാല ഗവേഷകർ. മൈക്രോ മോടെ’ എന്ന് പേരിട്ടിരിക്കുന്ന ഇൗ കുഞ്ഞന്‍ കമ്പ്യൂട്ടറിന്റെ വലുപ്പം 0.3 മി.മി മാത്രമാണ് അര്‍ബുദം കണ്ടെത്താനും ചികിത്സിക്കാനും ഇൗ കമ്പ്യൂട്ടർ ഉപയോഗിക്കാം. വൈദ്യുതി ഉള്ള സമയത്തും അതിന്റെ അഭാവത്തിലും സിസ്റ്റത്തിലെ വിവരങ്ങള്‍ ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍ സൂക്ഷിക്കുമെങ്കിലും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഒാഫ് ചെയ്യുന്ന സമയം എല്ലാ പ്രോഗ്രാമുകളും വിവരങ്ങളും നഷ്ടപ്പെട്ട് പോകുമെന്നതിനാല്തന്നെ ഇതിനെ കമ്ബ്യൂട്ടര്‍ എന്ന് വിളിക്കാനാകുമോ എന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞനായ ഡേവിഡ് ബ്ലോ സംശയം പ്രകടിപ്പിച്ചു.
ALSO READ: ഇനി അത് നടക്കില്ല, പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റം
വലുപ്പം ചെറുതായതിനാല്തന്നെ ആന്റിനകള്‍ ഇല്ലാതെ എല്‍.ഇ.ഡികളുടെയും ദൃശ്യ പ്രകാശത്തിന്റെയും സഹായത്തിലാണ് ഇതിലൂടെ വിവരങ്ങള്‍ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ശരീരോഷ്മാവ് പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്ന തരത്തിലാണ് കമ്പ്യൂട്ടറിന്റെ നിര്‍മാണമെന്നും 0.1 ഡിഗ്രി സെല്‍ഷ്യസിന്റെ വ്യത്യാസം പോലും കണ്ടെത്താന്‍ ഇത് പ്രാപ്തമാണെന്നും ഗവേഷകർ അവകാശപ്പെട്ടു.
Post Your Comments