Uncategorized

ഇനി അത് നടക്കില്ല, പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റം

വാഷിംഗ്ടണ്‍: പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ മാറ്റം. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് വിവാഹപ്രായം 18 വയസാക്കി. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസാക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂജേഴ്‌സി. ഡെലാവറിലാണ് ഇത് ആധ്യമായി നടപ്പാക്കിയത്. ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു.

read also: സൗദി അറേബ്യയില്‍ വിവാഹ പ്രായ നിബന്ധന കര്‍ശനമാക്കാന്‍ ശൂറ കൗണ്‍സില്‍ ശുപാര്‍ശ

നേരത്തെ 16,17 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെ വിവാഹം കഴിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. മാതാപിതാക്കളുടെ അനുവാദത്തിനു പുറമേ ഒരു ജഡ്ജിയുടെ അനുവാദം കൂടിയുണ്ടെങ്കില്‍ 16 വയസില്‍ താഴെയുള്ള കൗമാരക്കാര്‍ക്കും ഇവിടെ വിവാഹിതരാകാമായിരുന്നു. എന്നാല്‍ പുതിയ നിയമം വന്നതോടെ ഇനി അത് നടക്കില്ല.

 

shortlink

Post Your Comments


Back to top button