Latest NewsNewsIndia

പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാൻ പ്രായപരിധി ഉയർത്തി, ഹുക്ക ബാറുകള്‍ക്ക് നിരോധനം; നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴ

21 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അനുവാദമില്ല.

റാഞ്ചി: പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തി. ജാര്‍ഖണ്ഡ് സർക്കാർ. കൂടാതെ സംസ്ഥാനത്തെ ഹുക്ക ബാറുകള്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള അംഗീകാരം വ്യാഴാഴ്ച ചേർന്ന ജാര്‍ഖണ്ഡ് മന്ത്രിസഭ യോഗം നല്‍കി. ഈ തീരുമാന പ്രകാരം ‌, നിയമം ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയോ ഒരു ലക്ഷം രൂപ പിഴവരെ ലഭിക്കാം.

read also:കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം; യോഗം വിളിച്ച് ക്യാബിനറ്റ് സെക്രട്ടറി

പൊതുസ്ഥലങ്ങളില്‍ സിഗരറ്റ്, പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. നിയമം ലംഘിക്കുന്ന ആര്‍ക്കും 1,000 രൂപ പിഴ ഈടാക്കും . നിയമപ്രകാരം ആദ്യം 200 രൂപയായിരുന്നു പിഴ. 21 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അനുവാദമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button