Kerala

‘മുറ്റത്തെ മുല്ല’; കൊള്ളപ്പലിശക്കാരില്‍ നിന്നു സാധാരണക്കാരെ മോചിപ്പിക്കാൻ ലഘുവായ്പ്പാ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: കൊള്ളപലിശക്കാരില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ചുള്ള ലഘുവായ്പാ പദ്ധതിയുമായി കേരള സർക്കാർ. ‘മുറ്റത്തെ മുല്ല’ എന്നാണ് പദ്ധതിയുടെ പേര്. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കാന്‍ താല്‍പര്യമില്ലാത്തവർക്കും കൊള്ളപലിശക്കാരില്‍ നിന്നു വായ്പയെടുത്ത് കെണിയിലായവർക്കും ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്‌പ്പ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Read Also: ഭവന-വാഹന വായ്പാ പലിശ നിരക്കുകള്‍ ഉയരും

ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ ഗുണഭോക്താവില്‍ നിന്നും വായ്പാതുക ഈടാക്കും. 1,000 മുതല്‍ 25,000 രൂപ വരെയാണ് വായ്പയായി നല്‍കുക. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 26ന് പാലക്കാട് മണ്ണാര്‍കാട്ട് നിര്‍വഹിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button