മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായെത്തുന്ന ഷോ ആയതുകൊണ്ടു തന്നെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഈ പ്രോഗ്രാമിനായികാത്തിരുന്നത്. വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി മലയാളം ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്.
പ്രശസ്ത നടി ശ്വേതാ മേനോന്‍, ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍, ഹിമ ശങ്കര്‍, ടെലിവിഷന്‍ താരം ദീപന്‍ മുരളി, സീരിയല്‍ താരം ശ്രീനിഷ്, കിസ്സ് ഓഫ് ലവ്, മാറ് തുറക്കല്‍ സമരം ഫെയിം ദിയ സന , നടന്മാരായ അരിസ്ടോ സുരേഷ്, അനൂപ് ചന്ദ്രന്‍ അതിഥി റായ്, ബഷീർ ബക്ഷി , മനോജ് കാര്‍ത്തി, പേളി മാണി എന്നിവര്‍ ഇതുവരെ എത്തിക്കഴിഞ്ഞു. ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറെ നാളത്തെ സ്വപ്നമാണ് ഇന്ന് സഫലമായിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളം ബിഗ് ബോസ് മുംബൈ ഫിലിംസിറ്റിയില്‍ നിന്നുമാണ് ചിത്രീകരണം നടത്തുന്നത്.
ബിഗ് ബോസ്സിലെ എല്ലാ കാര്യങ്ങളും അതിന്റെ നിയമാവലി അനുസരിച്ചാണ് നീങ്ങുന്നത്. അത് അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. കണ്ണുകെട്ടിയാണ് ബിഗ് ബോസ് ഹൗസിലേക്കുള്ള വരവ്. പച്ചപ്പും നീന്തല്‍കുളവുമെല്ലാമുള്ള നല്ല മനോഹരമായ ഒരു വീട്. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. 60 ക്യാമറകള്‍ വീടിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബിഗ് ബോസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമാവലിയില്‍ ഒന്നാണ് മലയാളം മാത്രം സംസാരിക്കണമെന്നത്. ഉറങ്ങുന്നതിനായി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്.
മനോഹരമായ അലങ്കരിച്ച ബെഡ് റൂമുകളാണ്. ഇരുട്ടിലും പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് ബെഡ് റൂമിലുള്ളത്. മനോഹരമായി അലങ്കരിച്ച ഇരിപ്പിടങ്ങളാണ്. കുളിമുറി. തീര്‍ത്തും രാജകീയം കുളിയ്ക്കാനും പ്രഭാതകര്‍മങ്ങള്‍ ചെയ്യാനും വിശാലമായ ഏരിയ. പക്ഷേ, പതിനാറു പേര്‍ക്കുമായി രണ്ടു ബാത്ത് റൂം രണ്ടും ടോയ്‌ലറ്റും മാത്രമേയുള്ളൂ. ക്യാമറയില്ലാത്ത രണ്ടേ രണ്ടു സ്ഥലങ്ങള്‍ ഇതാണ്.
Post Your Comments