റോത്തക്ക്: അനുയായിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജയിലിലായ ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ജീവിതം മുൻപ് ആഡംബരപൂർണമായിരുന്നു. എന്നാൽ ഇപ്പോൾ പ്രത്യേക പരിഗണനയൊന്നുമില്ലാതെ മുഴുവന്‍ സമയം കൃഷിയില്‍ മുഴുകിയിരിക്കുന്ന ജയില്‍പ്പുള്ളിയായിരിക്കുകയാണ് അദ്ദേഹം. റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിന് നോക്കി നടത്താനായി കുറച്ച് കൃഷി സ്ഥലമുണ്ട്. 2017 ഓഗസ്റ്റിലാണ് ഗുര്‍മീത് ജയിലിലാകുന്നത്. ഇതുവരെ 1.5 ക്വിന്റല്‍ ഉരുളക്കിഴങ്ങാണ് ഇവിടെ കൃഷി ചെയ്‌ത് ഗുർമീത് ഉണ്ടാക്കിയത്. കൂടാതെ കറ്റാര്‍ വാഴ, തക്കാളി, പടവലങ്ങ എന്നിവയെല്ലാം ഗുർമീത് കൃഷി ചെയ്യുന്നുണ്ട്.
Read Also: ഗുര്‍മീത് 400 അനുയായികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കി
ദിവസവും രണ്ട് മണിക്കൂര്‍ കൃഷി ചെയ്യുന്നതിന് 20 രൂപയാണ് ഗുര്‍മീതിന് കൂലിയായി നൽകുന്നത്. ജയില്‍ വളപ്പില്‍ കൃഷി ചെയ്യുന്ന പച്ചക്കറികൾ തന്നെയാണ് തടവുകാർക്ക് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. യാതൊരു വിഐപി പരിഗണനയും ഗുര്‍മീതിന് നല്‍കുന്നില്ലെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ ഗുര്‍മീതിന് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആറ് കിലോയോളം തൂക്കം കുറഞ്ഞിരുന്നു. എന്നാൽ കൃഷി തുടങ്ങിയതോടുകൂടി ഇത് ശരിയായി എന്നാണ് സൂചന.
Post Your Comments