ചണ്ഡീഗഡ്: രണ്ട് ബലാത്സംഗക്കേസുകളിലായി ഇരുപത് വര്‍ഷം ജയില്‍ശിക്ഷ ലഭിച്ച ദേരാ സച്ചാ സൗധാ നേതാവ് ഗുര്‍മീത് റാം റഹീം ആദ്യദിനം ജയിലില്‍ പട്ടിണികിടന്നു. ശിക്ഷാവിധിയില്‍ ഗുര്‍മീത് അതീവ ദു:ഖിതനായിരുന്നെന്നും ആരോടും സംസാരിക്കാന്‍ തയ്യാറായില്ലെന്നും ജയില്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കുറച്ചുവെള്ളം മാത്രം കുടിച്ച് അത്താഴം ഒഴിവാക്കുകയും ചെയ്തു. രാവിലെ ഇയാള്‍ പാല് കുടിച്ചെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
പ്രത്യേക സിബിഐ കോടതി വിധിയെ തുടര്‍ന്ന് രോഹ്തക്കിലെ സുനരിയ ജയിലിലാണ് ആള്‍ദൈവത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ആശ്രമത്തിന് അകത്തുവെച്ച് രണ്ട് യുവതികളെ ബലാത്സംഗം ചെയ്തെന്നാണ് ഗുര്‍മീതിനെതിരെയുള്ള കുറ്റം.
Post Your Comments