Automobile

നിര്‍മാണ പിഴവ് : പ്രമുഖ കമ്പനി ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നു

നിര്‍മാണ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഇറ്റാലിയന്‍ സ്പോർട്സ് ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി ഇന്ത്യയില്‍ നിന്നും സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകൾ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തോടു ചേര്‍ന്നുള്ള ഹോസ് ഇതിൽ നിന്നുള്ള ചൂടേറ്റ് ഉരുകി പോകുന്നത്  കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ തീരുമാനം.

അമേരിക്കയില്‍ 1,431 മോഡലുകളിൽ നിർമാണ പിഴവ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയ മോഡലുകളിലും പ്രശ്‌നസാധ്യയുണ്ടെന്ന് കണ്ടെത്തിയത്.

DUCATI SUPER SPORT Sവാഹനങ്ങളുടെ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ചായിരിക്കും നിര്‍മ്മാണപ്പിഴവുള്ള മോഡലുകളെ കമ്പനി തിരിച്ചുവിളിക്കുക. തിരിച്ചുവിളിക്കല്‍ നടപടി വ്യക്തമാക്കിയുള്ള ഔദ്യോഗിക പ്രസ്താവന കമ്പനി ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന. തിരിച്ച് വിളിക്കുന്ന ബൈക്കുകളുടെ ഹോസുകൾ മാറ്റി സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാനാണു ഡ്യുക്കാട്ടിയുടെ തീരുമാനം.

DUCATI SUPER SPORT

shortlink

Related Articles

Post Your Comments

Related Articles


Back to top button