![](/wp-content/uploads/2018/06/SUNNY-LEONE.png)
ന്യൂഡല്‍ഹി: ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിംഗിനിടെ സുഖമില്ലാതെ വന്നതോടെയാണ് സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംടിവിയുടെ സ്പ്ലിറ്റ് വില്ല പരിപാടിയുടെ ചിത്രീകരണ സമയത്താണ് സംഭവം.
read also: സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം യോഗ മാത്രം
ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിലെ ബ്രിജേഷ് ആശുപത്രിയിലാണ് താരത്തെ വയറ് വേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. അതേസമയം സണ്ണിക്ക് പേടിക്കെണ്ടേതായ കുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ താരത്തെ ഡിസ്ചാര്‍ജ് ചെയ്തേക്കും.
വയറ് വേദനയെ തുടര്‍ന്ന് സണ്ണി ആശുപത്രിയിലാണ്, എന്നാല്‍ ഇപ്പോള്‍ കുഴപ്പൊന്നുമില്ല. നിരീക്ഷണത്തിലാണ് അവര്‍. എന്നാല്‍ പേടിക്കാന്‍ ഒന്നുമില്ല അവര്‍ നന്നായി സുഖം പ്രാപിക്കുന്നുണ്ടെന്നും സണ്ണിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Post Your Comments