![](/wp-content/uploads/2018/06/saritha-1.png)
തിരുവനന്തപുരം: സോളാർ നായിക സരിതാ എസ് നായർക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ ക്ഷണം. തമിഴ്നാട്ടിലെ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാനാണ് സരിത എസ് നായര്‍ക്ക് ക്ഷണം. രണ്ടുദിവസം മുമ്പ് പ്രവര്‍ത്തകര്‍ വീട്ടില്‍ വന്ന് പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്ന് സരിത എസ് നായര്‍ ഒരു ചാനലിനോട് വ്യക്തമാക്കി.
പാർട്ടിയുടെ നേതാക്കളായ കെ.ടി. പച്ചമാല്‍, ഉദയന്‍, മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ക്ഷണിക്കാന്‍ എത്തിയത്. പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണം മാത്രമായിരുന്നുവെന്നും മറ്റ് വാഗ്ദാനങ്ങളൊന്നും തനിക്ക് തന്നിട്ടില്ലെന്നും സരിത പറഞ്ഞു. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതേക്കുറിച്ച് ആലോചനയിലാണെന്നും സരിത പറഞ്ഞു.
Post Your Comments