സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ആദ്യത്തെ നിയമലംഘനത്തിന് 5000 രൂപ പിഴയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപ പിഴയും മൂന്നാം തവണ 25000 രൂപ വരെ പിഴയും മൂന്നുമാസം വരെ ജയില്‍ ശിക്ഷയും ലഭിക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനനിയമാണ് മുംബൈയില്‍ നടപ്പിലായത്.
Also Read : പ്ലാസ്റ്റിക് നിരോധനത്തിന് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
നിയമം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ചെറിയ കടകള്‍ മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും. നിലവിലുള്ള പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ആറു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് കൊണ്ടുള്ള ഡിസ്‌പോസബിള്‍ ഗ്ലാസ്, കപ്പ്, പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, ജാറുകള്‍ എന്നിവയ്ക്ക് നിരോധമേര്‍പ്പെടുത്തി.
തെര്‍മോകോള്‍, അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്ന തെര്‍മോകോള്‍, 500 മില്ലിയില്‍ കുറഞ്ഞ കുപ്പികള്‍ എന്നിവയൊക്കെ നിരോധിക്കപ്പെട്ടവയില്‍പ്പെടും. അതേസമയം പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ മരുന്നുകള്‍, പാല്‍ കവറുകള്‍ എന്നിവയെ നിരോധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡുകളായിരിക്കും പരിശോധന നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു. പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തിരികെ നല്‍കാനും മുംബൈ കോര്‍പ്പറേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.
Post Your Comments