India

പ്ലാസ്റ്റിക് നിരോധനത്തിന് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

തിരുവനന്തപുരം : പ്ലാസ്റ്റിക് നിരോധനത്തിന് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഭേദഗതി വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് പ്ലാസ്റ്റിക് നിരോധനം പൂർണമായി നടപ്പാക്കുന്നത് സർക്കാർ ഒഴിവാക്കി. മാർച്ചിൽ പുറത്തിറങ്ങിയ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലെ നിയമപരമായുള്ള തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശുചിത്വമിഷന്റെയും തദ്ദേശവകുപ്പിന്റെയും നടപടി.

ഏതെങ്കിലും തരത്തിലുള്ള പുനരുപയോഗമുണ്ടെങ്കിൽ അത്തരം പ്ലാസ്റ്റിക്കുകൾ നിരോധിക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രവിജ്ഞാപനം. പരിസ്ഥിതിക്കും മണ്ണിന്റെ ജൈവഘടനയ്ക്കും അപകടമാണെന്ന് കണ്ടെത്തിയിട്ടും വിവിധപാളികളുള്ള പ്ലാസ്റ്റിക് (മൾട്ടിലെയേർഡ്) നിരോധിക്കാൻ ഇനി കഴിയില്ല. കേന്ദ്രവിജ്ഞാപനം നിലനിൽക്കുന്നതിനാൽ ഇവ നിയമപരമായി ചോദ്യംചെയ്യപ്പെടും. പുതിയ നിബന്ധനയനുസരിച്ച് ഫ്ളക്സ് നിരോധിക്കാനോ നിയന്ത്രിക്കാനോ സർക്കാരിന് കഴിയില്ല.

കേന്ദ്ര സർക്കാരിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമം അനുസരിച്ചാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായി നിരോധിക്കാനും സർക്കാർ തീരുമാനിച്ചു.

എന്നാൽ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രധിഷേധമാണ് ഉണ്ടായത്. ഓരോമാസവും 4,000 രൂപ അടച്ച് ലൈസൻസ് എടുക്കുന്നവർക്ക് മാത്രമാണ് പ്ലാസ്റ്റിക് സഞ്ചികൾ വളരെ പരിമിതമായ അളവിൽ വിൽക്കാൻ അനുമതി. ഈ നിബന്ധനകളെല്ലാം ഇപ്പോൾ പാഴായി. എന്നാൽ, 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികൾക്കുള്ള നിരോധനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button