നോയിഡ: യുവതി അനുകൂല മറുപടി നല്‍കിയില്ല,ക്ഷമനശിച്ച യുവാവ് അവസാനം യുവതിയെ കുത്തിക്കൊലപ്പെടുത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതിയെ കുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച്ച ഡല്‍ഹിയിലെ നോയിഡയ്ക്ക് സമീപമുള്ള ഷോപ്പിങ്ങ് മാളിലാണ് സംഭവം. ദാദ്രിയില്‍ താമസിക്കുന്ന 18കാരിയായ യുവതിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കുല്‍ദീപ് സിങ്ങ് എന്ന യുവാവ് കൊലപ്പെടുത്തുകയായിരുന്നു.
ഷോപ്പിങ് മാളിലാണ് യുവതി ജോലി ചെയ്യുന്നത്. മാളിലെ ഒന്നാം നിലയിലുള്ള ടോയ്ലറ്റിലേക്ക് പോവും വഴി കുല്‍ദീപ് സിങ് ഓടിയെത്തി യുവതിയെ കുത്തുകയായിരുന്നു. നിരവധി തവണ കുത്തേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുല്‍ദീപ് സിങ് പിന്നിട് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഗുരിതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. കാസ്ന പോലിസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എതാനും മാസങ്ങളായി കുല്‍ദീപ് യുവതിയുടെ പിന്നാലെയുണ്ട്. ഇതിന് യുവതി അനുകൂലമായി മറുപടി നല്‍കാത്തതാണ് ഇയാളെ ചൊടിപ്പിച്ചത്.
Post Your Comments