ന്യൂഡൽഹി: ഉന്നത ജുഡീഷ്യറിയിൽ അഴിമതി നടക്കുന്നുവെന്ന് സുപ്രീം കോടതിയിൽനിന്ന് ഇന്നലെ വിരമിച്ച ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ‘സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കിൽ ജനാധിപത്യത്തിനു പിടിച്ചുനിൽക്കാനാവില്ല. അത്തരത്തിൽ ഒരു ഭീഷണിയുള്ളതായി ഇപ്പോഴും തോന്നുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ കോഴക്കേസിൽ ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി ഇസ്രത്ത് മസ്റൂർ ഖുദുസി അറസ്റ്റിലായതു ജുഡീഷ്യറിയിലെ അഴിമതിക്കു തെളിവാണ്. കോടതി ഇടനാഴികളിൽ അഭിഭാഷകർ പറയുന്നതു ശ്രദ്ധിച്ചാൽ മതി; ആരൊക്കെയാണ് അഴിമതിക്കാരെന്ന് അവർക്കറിയാം. മക്കളായ അഭിഭാഷകരിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമമുണ്ടാകാറുണ്ട്. സുപ്രീം കോടതിയിലെ ഒരു ജഡ്ജി വിരമിച്ചതോടെ മക്കളുടെ വമ്പൻ പ്രാക്ടീസ് ഇല്ലാതായി. ചില മുൻ ചീഫ് ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേൺ പരിശോധിച്ചാൽ പലതും മനസ്സിലാകും.
Read also:ജഡ്ജി നിയമനം ; സർക്കാരിനെതിരെ ജസ്റ്റിസ് ചെലമേശ്വSupreme Supreme Courtർ
‘ഉയരുന്ന ആരോപണങ്ങളെല്ലാം ശരിയാകണമെന്നില്ല. എന്നാൽ, സത്യം പുറത്തുവരാൻ നിഷ്പക്ഷ അന്വേഷണം വേണം. അതു ജുഡീഷ്യറിയുടെ വിശ്വാസ്യത വർധിപ്പിക്കും. അന്വേഷണമില്ലാതെ ആരോപണങ്ങൾ മറയ്ക്കാൻ ശ്രമിച്ചാൽ ഫലം വിപരീതമാകും. ജഡ്ജി നിയമനത്തിൽ സ്വജനപക്ഷപാത ആരോപണമുണ്ട്. കൊളീജിയം നടപടികൾ സുതാര്യമാകണം’. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതിയിൽ നിയമിക്കപ്പെടുമെന്നുതന്നെയാണു തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments