Kerala

കേരളത്തില്‍ ശക്തമായ മഴ : കടലില്‍ കനത്ത കാറ്റ് : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. കടലില്‍ കനത്ത കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇന്നും 26, 27 തീയതികളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും.

Read Also : കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിനു പോകരുതെന്നാണു നിര്‍ദേശം. ഈ മുന്നറിയിപ്പ് 23ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button