ന്യൂഡല്‍ഹി: ഇന്ത്യയില്‍ കനത്ത മഴയ്ക്ക് സാധ്യതെയന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കേ ഇന്ത്യയിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് കിട്ടിയത്. ഒഡീഷ, പശ്ചിമബംഗാള്‍, അരുണാചല്‍ പ്രദേശ്, ആസാം, മേഘാലയ, സിക്കിം എന്നിവടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. കൂടാതെ മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, ത്രിപുര,താനേ, അഹമ്മദ്‌നഗര്‍, ബുല്‍ധാന, അമരോതി, ഗോണ്ടിയ, മിഡ്‌നാപൂര്‍, ബഗ്‌ദോഗ്ര, എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Alao Read : കനത്ത മഴയത്ത് നായയോട് ഉടമസ്ഥന്റെ ക്രൂരത; നടപടിയെടുക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയ
അതേസമയം കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയാണ് (9)മരിച്ചത്.
ബാലുശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു. മലപ്പുറം എടവണ്ണയിലും കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടലുണ്ടായി. ഇതേതുടര്‍ന്ന് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ചാത്തല്ലൂരില്‍ 6 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ അപകട സാധ്യതയെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Post Your Comments