വളരെ പോഷക സമ്പന്നമായ ആഹാരമാണ് ഓട്സ്. നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്.
അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ബീറ്റാ ഗ്ളൂക്കന്‍ എന്ന നാര് ഓട്സിലുണ്ട്. ഇത് പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കും.
Also Read : കുട്ടികള്‍ക്ക് ദിവസവും ഓട്‌സ് കൊടുക്കുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്
ഓട്സ് പലരും അഞ്ച് മിനിറ്റോളം തിളപ്പിച്ചാണ് തയ്യാറാക്കുന്നത്. എന്നാല്‍, ഓട്സ് രണ്ട് മിനിറ്റലധികം തിളപ്പിക്കേണ്ടതില്ല. തിളയ്ക്കുന്ന വെളളത്തിലേക്ക് ഇട്ട ശേഷം രണ്ട് മിനിറ്റ് മിനിറ്റിനകം തീയില്‍ നിന്നും മാറ്റുകയും വേണം. രണ്ട് മിനിറ്റിലേറെ തിളപ്പിച്ചാല്‍ ഓട്സിലെ നാരുകള്‍ നശിച്ചുപോകും. അതോടെ കഞ്ഞിക്ക് സമാനമായി മാറും.
വെന്ത് കുഴഞ്ഞാല്‍ പെട്ടന്ന് ദഹിച്ച്, വളരെ വേഗം ആഗിരണം ചെയ്യപ്പെടുകയും രക്തത്തിലെ ഷുഗര്‍നില ഉടന്‍ ഉയരുകയും ചെയ്യും. അതുപോലെ, ചോറും ഒരുപാട് പ്രാവശ്യം തിളപ്പിച്ച് കുഴമ്പ് രൂപത്തില്‍ ആക്കാന്‍ പാടില്ല.
Post Your Comments