മലപ്പുറം: കോട്ടയത്തും ജെസ്‌നയെ കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തില്‍ ദിവസം ജെസ്‌നയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ സന്ദേശങ്ങളാണ് അന്വേഷണസംഘത്തെ തേടിയെത്തുന്നത്. 100ല്‍ അധികം വ്യാജ സന്ദേശങ്ങളാണ് ഇതിനോടകം പോലീസിന് ലഭിച്ചിരിക്കുന്നത്.
read also: ജെസ്‌ന തിരോധാനം; ‘ദൃശ്യം’ മോഡല്‍ സാധ്യത സംശയിച്ച് പിതാവ് പണിത കെട്ടിടത്തിലും പരിശോധന
തിരുവല്ലയ്ക്ക് ബസ് കയറാനായി ജെസ്‌ന കോട്ടയം ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുന്നു എന്നാണ് അവസാനമായി പോലീസിന് ലഭിച്ച വ്യാജ സന്ദേശം. കേസന്വേഷിക്കുന്ന തിരുവല്ല ഡിവൈ.എസ്.പി: ചന്ദ്രശേഖരപിള്ളയുടെ മൊബൈല്‍ ഫോണിലേക്കാണ് കൂടുതല്‍ വ്യാജ ഫോണ്‍കോളുകളെത്തിയത്.
കോഴിക്കോട്, വയനാട്, എറണാകുളം, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ജെസ്നയെ കണ്ടതായുള്ള നിരവധി ഫോണ്‍കോളുകള്‍ തന്റെ ഫോണിലേക്ക് എത്തിയതായി ഡിവൈ.എസ്.പി പറഞ്ഞു. സന്ദേശംവരുന്ന എല്ലായിടത്തും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നു ഉടന്‍തന്നെ പോലീസ് അവിടെ എത്തിയെങ്കിലും ജെസ്നയേയോ ഫോണ്‍ചെയ്ത ആളെയോ കണ്ടെത്താനായില്ല.
Post Your Comments