വാഷിങ്ടണ്‍: കൊലപാതകം നടന്നിട്ട് 32 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. നിര്‍ണായക തെളിവായി മാറിയ വസ്തു എന്തെന്ന് ലോകം ഞെട്ടലോടെയാണ് കേട്ടത്. 1986ല്‍ വാഷ്ടിങ്ടണിലാണ് സംഭവം.
അന്ന് വാഷിങ്ടണില്‍ 12കാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിയായ ഗാരി ഹാര്‍ട്ട്മാനെ പിടികൂടാന്‍ സഹായിച്ചത് വെറുമൊരു പേപ്പര്‍ നാപ്പ്കിനാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. മിഷേലാ വെല്‍ഷ് എന്ന പെണ്‍കുട്ടി 1986 മാര്‍ച്ചില്‍ സഹോദരങ്ങള്‍ക്കൊപ്പം പാര്‍ക്കില്‍ കളിക്കാന്‍ പോയതായിരുന്നു. എന്നാല്‍ കുട്ടിയെ പെട്ടന്ന് കാണാതാവുകയും ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഒഴിഞ്ഞ പ്രദേശത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
സംഭവം കഴിഞ്ഞ് മൂന്നു മാസങ്ങള്‍ക്ക് ശേഷം സമാന രീതിയില്‍ മറ്റൊരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. രണ്ട് കൃത്യങ്ങള്‍ക്കും പിന്നില്‍ ഒരാളാകാം എന്ന സംശയം പോലീസിന് തോന്നി. പക്ഷേ മിഷേലയുടെ കേസ് അന്വേഷിക്കുന്നതിന് കൃത്യമായ തെളിവുകള്‍ ലഭിക്കാഞ്ഞത് പോലീസിന് തിരിച്ചടിയായി. 2016ല്‍ തെളിവ് ശേഖരണത്തിനായി ഡിഎന്‍എ പരിശോധന എന്ന തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തി.
പിന്നീട് കുട്ടിയുമായി അടുത്ത് ബന്ധമുള്ളവരെ നിരീക്ഷിച്ച് വന്നപ്പോഴാണ് രണ്ടു പേരെ സംശയിക്കുകയും അതില്‍ ഗാരി ഹാര്‍ട്ട്മാന്‍ എന്നയാള്‍ പ്രത്യേക തരം പേപ്പര്‍ നാപ്പികിന്‍ ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തിയത്. ഗാരിയെ പിന്തുടര്‍ന്ന് നിരീക്ഷിച്ച പോലീസ് ഇയാള്‍ ഉപേക്ഷിച്ച നാപ്കിനുകള്‍ ശേഖരിച്ച് ഡിഎന്‍എ ടെസ്റ്റിന് അയച്ചു. അതിലെ ഡിഎന്‍എയും മിഷേലയുടെയും മൃതദ്ദേഹത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എയും യോജിക്കുന്നതായിരുന്നു. ഇതോടെ ഗാരി പിടിയിലാകുകയായിരുന്നു.
Post Your Comments