കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്നും സിപിഎമ്മുമായി കൂടുതൽ യോജിച്ച് നിൽക്കുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്. 2021ൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കി തൃണമൂൽ കോണ്‍ഗ്രസിനെ പുറത്താക്കണമെന്നും റിപ്പോര്‍ട്ടിൽ ആവശ്യപ്പെടുന്നു.
ആവശ്യമെങ്കിൽ സിപിഎമ്മുമായി ഓഫീസ് പങ്കിടുന്നതിൽ വരെ തെറ്റില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൈമാറിയ റിപ്പോര്‍ട്ടിൽ സംസ്ഥാന ജന.സെക്രട്ടറി ഒ.പി.മിശ്ര പറയുന്നു. എന്നാൽ കോണ്‍ഗ്രസ് റിപ്പോര്‍ട്ടിനെ കുറിച്ച് കോൺഗ്രസ് സിപിഎം നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments