ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കാന്‍ 1000 വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ. യുഎസില്‍നിന്ന് അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ സിവിലിയന്‍ എയര്‍ക്രാഫ്റ്റ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ ധാരണയായത്.
Also Read : ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഭയന്ന് പാകിസ്ഥാന്‍ : പ്രതിരോധത്തിന് പുതിയ മാര്‍ഗം തേടുന്നു
വിവിധ രാജ്യങ്ങള്‍ അമേരിക്കയുമായി വ്യാപാരയുദ്ധം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ഈ തീരുമാനം. പ്രതിരോധാവശ്യത്തിനായി കര നിരീക്ഷണ വിമാനമായ പി-8ഐ 12 എണ്ണം കൂടി വാങ്ങാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. പ്രതിരോധാവശ്യങ്ങള്‍ക്കു വാങ്ങുന്നതു കൂടാതെയാണ് സിവിലിയന്‍ വിമാന ഇടപാട് നടത്തുന്നത്.
Also Read : രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ചൈനയ്‌ക്കെതിരെ വന്‍ പ്രതിരോധവുമായി ഇന്ത്യ
പ്രതിവര്‍ഷം 500 കോടി രൂപ വിമാനം വാങ്ങുന്നതിനും 400 കോടി രൂപ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. കൂടാതെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു
Post Your Comments