തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് മലയാള സാഹിത്യത്തിലേക്ക് ഒരു ഭാവി വാദ്ഗാനത്തെ കൂടി നമുക്ക് ലഭിച്ചൂ എന്ന് നിസ്സംശയം പറയാം. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നേടിയ അമല്‍ പിരപ്പന്‍കോടാണ് മലയാള സാഹിത്യത്തിന് പുതിയ പേര് നേടി തന്നത്. സിനിമയില്‍ പ്രോഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്ന ജിത്തിന്റെ സഹോദരനാണ് അമല്‍. അവാര്‍ഡ് ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് അമല്‍ പറയുന്നു. 42 കലാകാരന്‍മാരാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Post Your Comments