മുംബൈ: മകൾ മരിച്ചതിൽ മനംനൊന്ത് മൂന്നംഗ കുടുംബം തൂങ്ങിമരിച്ചു. മാതാപിതാക്കളും സഹോദരനും അടങ്ങുന്ന കുടുംബമാണ് ആത്മഹത്യ ചെയ്തത് . സൗത്ത് മുംബൈയിലാണു സംഭവം. പ്രവീണ്‍ പട്ടേല്‍(40), ഭാര്യ റീന (35), മകന്‍ പ്രഭു (11) എന്നിവരാണു മരിച്ചത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് നാട്ടുകാർ മരണ വാർത്ത അറിയുന്നത്.
Read also: ഒന്‍പതാം ക്ലാസുകാരന്റെ കൊലയിലേക്ക് നയിച്ചതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണം
കുറച്ചുമാസങ്ങൾക്കു മുമ്പാണ് പ്രവീണിന്റെ മകള്‍ മരിച്ചത്. തുടർന്ന് കുടുംബം ആരോടും സംസാരിക്കാറില്ലായിരുന്നു. വെള്ളിയാഴച്ച അടച്ചിട്ട വീട്ടിൽനിന്നും ദുർഗന്ധം പരന്നതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.
വാതില്‍ തകര്‍ത്താണ് പോലീസ് അകത്തു കയറിയത്. പെണ്‍കുട്ടി മരിച്ചതിലുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.
Post Your Comments