India

പെണ്‍വാണിഭത്തിനെതിരെ ബോധവത്കരണത്തിനെത്തിയ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

പട്‌ന: സ്ത്രീകള്‍ക്കിടയില്‍ പെണ്‍വാണിഭത്തെ കുറിച്ച് ബോധവത്കരണം ചെയ്യാനെത്തിയ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. യാതൊരു പ്രതിഫലവും വാങ്ങാതെയായിരുന്നു ഇവര്‍ ബോധവത്കരണത്തിനെത്തിയത്. എന്നാല്‍ ഒരു സംഘം തോക്ക് ചൂണ്ടി ഭീണിപ്പെടുത്തി ഇവരെ തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിക്കുകയുമായിരുന്നു.

read also:പ്രായപൂര്‍ത്തിയാകാത്ത മകളെ അമ്മയുടെ രഹസ്യ കാമുകന്‍ ബലാത്സംഗം ചെയ്തു

സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അക്രമി സംഘം മര്‍ദിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പട്‌നയിലെ എര്‍കിസ് കൊതാങ്ങിലാണ് സംഭവമുണ്ടായത്. 11 പേരടങ്ങുന്ന സംഘമാണ് തെരുവു നാചടകത്തിലൂടെ സ്ത്രീകള്‍ക്കിടയില്‍ പെണ്‍വാണിഭത്തെ കുറിച്ച് ബോധവത്കരണം എന്ന ലക്ഷ്യത്തോടെ എത്തിയത്.

നാടകം പുരോഗമിക്കവെ ഒരു സംഘം ആുധധാരികള്‍ എത്തുകയും യുവാവിനെ മര്‍ദിക്കുകയും അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button