പുത്തന്‍ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി ഞെട്ടിച്ച വാട്‌സാപ്പ് ചരിത്രം ആവര്‍ത്തിക്കുന്നു. വീഡിയോ കോളിനും, വോയിസ് കോളിനും പ്രാമുഖ്യം നല്‍കി നേരത്തെ ഫീച്ചര്‍ ഇറക്കിയ വാട്‌സാപ്പ് പുതിയതായി ഇറക്കിയ സേവനം ശരിക്കും ഞെട്ടിക്കുന്നതാണ്.
വാട്‌സാപ്പ് ഗ്രൂപ്പ് ഓഡിയോ-വീഡിയോ സംവിധാനമാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആരംഭിച്ച് തുടങ്ങിയിരിക്കുന്നത്. 2.18.189, 2.18.192 എന്നീ ബീറ്റാ വേര്‍ഷനുകളിലാണ് വാട്‌സാപ്പ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഔദ്യോഗികമായി ഇത് ഇറക്കിയിട്ടില്ലെങ്കിലും പല ഉപയോക്താക്കള്‍ക്കും ഈ സേവനം ലഭിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ രണ്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഒരു പോലെ സേവനം ലഭിക്കും. പുതിയ സേവനം വഴി നാല് ആളുകളെ വരെ ഒരേ സമയം വീഡിയോ മാര്‍ഗം വിളിക്കാം.
പഴയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കയ്യിലുള്ളവര്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ പുതിയ സേവനം ലഭ്യമായി തുടങ്ങും. വാട്ട്‌സാപ്പ് വഴി വീഡിയോ കോള്‍ കണക്ട് ചെയ്ത ശേഷം ആഡ് പാര്‍ട്ടിസിപ്പന്‍ഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ കൂടുതല്‍ ആളുകളെ വാട്‌സാപ്പ് വീഡിയോ കോളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. വരും ദിവസങ്ങളില്‍ വാട്‌സാപ്പ് കൂടുതല്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തും എന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.
Post Your Comments