Latest NewsNewsIndia

ഭീകരരരെ നേരിടേണ്ടത് ശാന്തിഗീതം പാടിയാകുമോ എന്ന് അരുണ്‍ ജെയ്റ്റ്‌ലീ

ന്യൂഡല്‍ഹി: സത്യാഗ്രഹത്തിലൂടെയല്ല ശക്തമായ നടപടിയിലൂടെയാണ് ഭീകരരെ തുരത്തേണ്ടതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്‌ലി. കീഴടങ്ങാത്ത ഭീകരരെ ശക്തമായി തന്നെയുള്ള നടപടികളിലൂടെ നേരിടണമെന്ന് അരുണ്‍ ജെറ്റ്‌ലി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.

അതീവ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരമായ പരിഹാരം കാണുന്നത് വരെ കാത്തു നില്‍ക്കാറില്ല. ജമ്മു കാശ്മീരില്‍ ഏതാനും ദിവങ്ങള്‍ക്ക് മുന്‍പ് ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് സ്്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുമോ എന്ന് കോണ്‍ഗ്രസ് നേതാക്കളടക്കം ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ജെറ്റ്‌ലീയുടെ വിശദീകരണം. ഭീകരര്‍ അക്രമിക്കുന്ന വേളയില്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സൈന്യം ചര്‍ച്ച നടത്തമെന്ന് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

കശ്മീര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവരെ ഭീകരരില്‍ നിന്നും സംരക്ഷിക്കണം. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് വോണ്ടി സംസാരിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ കരയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button