Kerala

സിപിഎം നിര്‍ദേശം തള്ളി എസ്എഫ്‌ഐ

തിരുവനന്തപുരം: സിപിഎം നിര്‍ദേശം തള്ളി വിദ്യാര്‍ത്ഥി സംഘടന എസ്എഫ്‌ഐ. 25 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമന്ന സിപിഎം നിര്‍ദേശമാണ് എസ്എഫ്‌ഐ തള്ളിയത്. സംഘടനയുടെ ഭരണഘടനയില്‍ പ്രായപരിധിയെ കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സ്‌ക്രട്ടറി വിജിന്‍ വ്യക്തമാക്കി.

read also: സിപിഎമ്മിന് പുറമെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അംഗ സംഖ്യകളിലും ചോര്‍ച്ച

എസ്എഫ്‌ഐയുടെ 33 ആം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രായപരിധി സംബന്ധിച്ച നിബന്ധന എസ്എഫ്‌ഐയ്ക്ക് നല്‍കിയത്. എന്നാല്‍ നിര്‍ദേശം പാടെ തള്ളുകയാണ് എസ്എഫ്‌ഐ ചെയ്തത്. നിലവില്‍ 89 അംഗ സംസ്ഥാന കമ്മിറ്റിയാണ് എസ്എഫ്‌ഐയ്ക്കുള്ളത്. 19 അംഗ സെക്രട്ടേറിയറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button