പാറ്റ്ന: ചക്കപ്പഴം നൽകാത്തതിന് കുട്ടിക്കെതിരെ ബൈക്ക് മോഷണത്തിന് പോലീസ് കേസെടുത്തു. പോലീസുകാര്‍ക്ക് ചക്കപ്പഴം സൗജന്യമായി നല്കാന് വിസമ്മതിച്ച 14 കാരനെതിരെയാണ് പോലീസുകാർ കള്ളക്കേസ് ചുമത്തിയത്. ബിഹാറിലെ അഗംകുവാന് പോലീസാണ് കുട്ടിക്കെതിരെ കേസെടുത്തത്.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മാര്‍ച്ച് 19നാണ് പാറ്റ്നയിലെ ചിത്രഗുപ്ത നഗര്‍ സ്വദേശിയായ പച്ചക്കറി വില്‍പ്പനക്കാരന്റെ മകനെതിരെ പോലീസ് കേസെടുത്തത്. ചക്കപ്പഴം പണം നല്‍കാതെ എടുക്കാന്‍ ശ്രമിച്ച പോലീസുകാരെ കുട്ടി തടഞ്ഞിരുന്നു. എട്ടിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു പോലീസുകാർ.
Read also:തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ച 10വയസുകാരനെ വെടിവെച്ച് കൊന്നു; സംഭവം ഇങ്ങനെ
കുട്ടിക്ക് 19 വയസുണ്ടെന്ന് എഴുതി ചേർത്ത് ജയിലിൽ അയക്കുകയായിരുന്നു. എന്നാൽ 14 വയസ് മാത്രമുള്ള കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ജാമ്യം ലഭിച്ചില്ലെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് പാറ്റ്ന സോല് ഐജി എന്‍.എച്ച്.ഖാന് പറഞ്ഞു
Post Your Comments