ബംഗുളൂരു : നവജാത ശിശുവിനെ പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള പെണ്കുഞ്ഞിനെയായിരുന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബേബി ടവ്വലിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളിലക്കി റോഡരികിൽ വയ്ക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽകേട്ട് എത്തിയ സമീപവാസിയായ സുധ എന്നയുവതിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
also read: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
പ്ലാസ്റ്റിക് ബാഗിലും പിന്നീട് ബേബി ടവ്വലിലും പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. അപ്പോള്‍ തന്നെ വീട്ടമ്മ അയല്‍വാസികളെയും പോലീസിനെയും വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് കുഞ്ഞിനെ ബംഗുളൂരുവിലെ സിയോണ്‍ ആശുപ്രതിയില്‍ എത്തിച്ചത്.
Post Your Comments