മലേഷ്യ: ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനിയുടെ സിഇഒ കൊല്ലപ്പെട്ടു. ക്രഡില് ഫ്രണ്ട് സിഇഒ നസ്രിന് ഹസന്(45) ആണ് മരിച്ചത്. ജൂണ്‍ 14ന് മലേഷ്യയിലെ സെലന്ഗൊറില് നസ്രിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തീപടര്‍ന്നാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ മുറിവുകളും പുക ശ്വസിച്ചതുമാണ് മരണ കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.
ബ്ലാക്ക് ബെറി, വാവേ എന്നീ ഫോണുകളാണ് നസ്രിന് ഉപയോഗിച്ചിരുന്നത്. ഇതില്‍ ഏതു ഫോണാണ് പൊട്ടിത്തെറിച്ചത് എന്നു വ്യക്തമല്ല. ചാര്‍ജ്ജ് ചെയ്യാന്‍ കുത്തിയിട്ടിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. കിടക്കയ്ക്കു സമീപമാണ് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്നത്. തീ പിടുത്തത്തില്‍ മുറി പൂര്‍ണമായും കത്തി നശിച്ചു.
Post Your Comments